play-sharp-fill
പൗരത്വനിയമം: കേരളത്തിൽ നടക്കുന്ന സമരങ്ങളുടെ സ്പോൺസർ പോപ്പുലർ ഫ്രണ്ടാണെന്ന് ബിജെപി നേതാവ് എംടി രമേശ്

പൗരത്വനിയമം: കേരളത്തിൽ നടക്കുന്ന സമരങ്ങളുടെ സ്പോൺസർ പോപ്പുലർ ഫ്രണ്ടാണെന്ന് ബിജെപി നേതാവ് എംടി രമേശ്

 

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ നടക്കുന്ന പൗരത്വനിയമം പ്രതിഷേധ സമരങ്ങളുടെ സ്പോൺസർ പോപ്പുലർ ഫ്രണ്ടാണെന്ന് ബിജെപി നേതാവ് എംടി രമേശ്. കോഴിക്കോട്ടെ ഒരു ബാങ്കിൽ നിന്ന് വലിയ തുകയാണ് കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പിൻവലിച്ചത്. ഇതുപോലെ 177 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്ന് പോപ്പുലർ ഫ്രണ്ട് പിൻവലിച്ചു. ഈ പണം ഉപയോഗിച്ചാണ് പൗരത്വനിയമത്തിനെതിരെ രാജ്യത്ത് സമരം നടക്കുന്നത്. പിൻവലിച്ച ഈ തുക സമരത്തിന് നേതൃത്വം നൽകുന്നവർക്കുള്ള പ്രതിഫലമാണോയെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്ന് എംടി രമേശ് പറഞ്ഞു.


നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത് മുസ്ലീം ലീഗും കോൺഗ്രസ് എംപിയായ ടിഎൻ പ്രതാപനുമാണ്. ഇവർക്കായി കേസിൽ ഹാജരാകുന്നത് പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ അണ്. അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത് 77 ലക്ഷം രൂപയാണ്. ഈ പണം എന്തിനാണ് പോപ്പുലർ ഫ്രണ്ട് നൽകിയതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ടിന്റെ ബിനാമികളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ടിഎൻ പ്രതാപനും പികെ കുഞ്ഞാലിക്കുട്ടിയുമെന്ന് രമേശ് പറഞ്ഞു. സർക്കാരിനായി ഹാജരായ അഭിഭാഷകന് പണം നൽകിയതും പോപ്പുലർ ഫ്രണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വനിയമത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരം ഇന്ത്യാവിരുദ്ധ കലാപമാണ്. ഇത് കേരളത്തിലെ മുസ്ലീം സമൂഹം തിരിച്ചറിയണം. രാഷ്ട്രീയ നേട്ടത്തിനായി മുസ്ലീങ്ങളെ കോൺഗ്രസും സിപിഎമ്മും രംഗത്തിറക്കുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ മെഗാഫോണുകളായി പിണറായിയിയും രമേശ് ചെന്നിത്തലയും മാറിയെന്ന് രമേശ് പറഞ്ഞു

പോപ്പുലർ ഫ്രണ്ടിന്റെ നിർദ്ദേശാനുസരണമാണ് കോഴിക്കോട്ടെ മാവോയിസ്റ്റുകളുടെ വീട്ടിൽ രമേശ് ചെന്നിത്തല സന്ദർശനം നടത്തിയത്. ഇപ്പോൾ ഗവർണർക്കെതിരെ കൊണ്ടുവന്ന പ്രമേയവും അതിന്റെ ഭാഗമാണ്. വാങ്ങിയ കാശിനുള്ള ഉപകാരസ്മരണയാണ് ചെന്നിത്തല എം.ടി രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.