പാർട്ടിക്കാർക്ക് പോലും വേണ്ടാത്ത ജില്ലാ പ്രസിഡൻ്റ്: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും സീറ്റ് നിഷേധിക്കപ്പെട്ടതോടെ എങ്ങോട്ടും പോകാനാവാതെ സജി മഞ്ഞക്കടമ്പൻ സമ്മർദത്തിൽ; സജിയെ ഏറ്റുമാനൂരിൽ പരിഗണിക്കാതിരുന്നത് കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന്
സ്വന്തം ലേഖകൻ
കോട്ടയം : പാർട്ടിക്കാർക്ക് പോലും വേണ്ടാത്ത ജില്ലാ പ്രസിഡൻ്റായ സജി മഞ്ഞക്കടമ്പൻ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കടുത്ത സമ്മർദത്തിൽ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ജില്ല പ്രസിഡൻ്റായ സജി മഞ്ഞക്കടമ്പനെ ഏതെങ്കിലും സീറ്റിൽ പരിഗണിക്കുന്നതിനെ കോൺഗ്രസ് നേതൃത്വം ശക്തമായി എതിർത്തിരുന്നു. ഇത് കൂടാതെ സജി മത്സരിക്കാൻ പദ്ധതിയിട്ടിരുന്ന പൂഞ്ഞാർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുക കൂടി ചെയ്തതോടെയാണ് ഇയാൾ വെട്ടിലായത്.
നേരത്തെ പൂഞ്ഞാർ സീറ്റിലേക്ക് സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പരിഗണിച്ചിരുന്നു. എന്നാൽ ജയസാധ്യത ഒട്ടുമില്ലാത്ത സജി
മഞ്ഞക്കടമ്പനെ പൂഞ്ഞാറിൽ സ്ഥാനാർത്ഥി ആക്കുന്നതിനെ കോൺഗ്രസിൽ നിന്നു തന്നെ ശക്തമായി എതിർക്കുകയായിരുന്നു. ഇതേതുടർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പൂഞ്ഞാർ സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറായില്ല. പൂഞ്ഞാറിൽ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ടോമി കല്ലാനിയെ ആണ് കോൺഗ്രസ് നേതൃത്വം പരിഗണിച്ചിരിക്കുന്നത്. ടോമി കല്ലാനിക്ക് പൂഞ്ഞാറിൽ മികച്ച വിജയസാധ്യതയാണുള്ളത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് വിട്ടു നൽകിയത്. യുഡിഎഫ് സീറ്റ് വിട്ടു നൽകിയതോടെ പ്രിൻസ് ലൂക്കോസിനെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി പരിഗണിക്കുമായിരുന്നു. എന്നാൽ തനിക്ക് ഏറ്റുമാനൂർ സീറ്റ് വേണമെന്ന അവകാശവാദവുമായി ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ ഇതിനിടെ രംഗത്തെത്തി. ഇവിടെയും കോൺഗ്രസിലെ പ്രാദേശിക ഘടങ്ങളെല്ലാം സജി മഞ്ഞക്കടമ്പനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സജി സ്ഥാനാർഥിയായാൽ പിന്തുണയ്ക്കില്ലെന്നും പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രതികരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സജിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഏറ്റുമാനൂർ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.