
മതിൽ ചാടിക്കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത പാർത്ഥസാരഥിയാണ് താരം
ന്യൂഡല്‍ഹി : പി ചിദംബരത്തെ ജോര്‍ബാഗിലെ 115ാം വസതിയുടെ മതിൽ ചാടിക്കടന്നെത്തി അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ താരം. സിബിഐയുടെ ഡപ്യൂട്ടി സൂപ്രണ്ടായ ഇദ്ദേഹവും ചിദംബരത്തെ പോലെ തമിഴ്‌നാട് സ്വദേശിയാണെന്നതാണ് പ്രത്യേകത. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഐ എന്‍എക്സ് മീഡിയ കേസിന്റെ അന്വേഷണം നടത്തുന്ന പാര്‍ഥസാരഥിയാണ് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെയും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും ഡല്‍ഹി പൊലീസിലെയും ഉദ്യോഗസ്ഥരും ചിദംബരത്തിൻ്റെ വീട്ടിൽ എത്തുന്നത്. എന്നാല്‍ വീടിന്റെ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെ പാര്‍ഥസാരഥി ഒട്ടും സമയം പാഴാക്കാതെ മതിൽ ചാടി അകത്ത് കടന്നു. ക്യാമറകളിൽ പതിഞ്ഞ ആ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങൾ ആഘോഷമാക്കി.
24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ തവണയായിരുന്നു പാര്‍ഥസാരഥി ജോര്‍ബാഗിലെ വീട്ടില്‍ ചിദംബരത്തെ തേടിയെത്തിയത്. സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ഥസാരഥിക്ക് 2014 ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.
തികച്ചും ശാന്തനും സൗമ്യനും അതേസമയം കര്‍ക്കശക്കാരനുമാണ് പാര്‍ഥസാരഥിയെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
