play-sharp-fill
പരിസ്ഥിതി ദിനത്തിൽ ക്ഷേത്രപരിസരത്ത് ചെടി നടാൻ ഭക്തജനങ്ങൾക്ക് അവസരം: നല്ല തീരുമാനവുമായി കുമരകം പുതിയകാവ് ക്ഷേത്രം ഭാരവാഹികൾ .

പരിസ്ഥിതി ദിനത്തിൽ ക്ഷേത്രപരിസരത്ത് ചെടി നടാൻ ഭക്തജനങ്ങൾക്ക് അവസരം: നല്ല തീരുമാനവുമായി കുമരകം പുതിയകാവ് ക്ഷേത്രം ഭാരവാഹികൾ .

 

കുമരകം : ലോക പരിസ്ഥിതി ദിനത്തിൽ ഭക്തജനങ്ങൾക്ക് ഷേത്രപരിസരത്ത് ചെടികൾ നടാൻ അവസരമൊരുക്കി പുതിയൊരു കാൽവയ്പിലേക്ക് മാറുകയാണ് കുമരകം പുതിയകാവ് ദേവി ക്ഷേത്ര ഭരണ സമിതി.

ക്ഷേത്ര പരിസരത്ത് പൂജ പുഷ്പ ചെടികൾ , വൃക്ഷങ്ങൾ , എന്നിവ നട്ടു വളർത്തുവാൻ ഭക്തജനങ്ങൾക്ക് അവസരം. ‘


കാവിൽ ഒരു ചെടി കാണിക്ക ” എന്ന പേരിൽ പുതിയകാവ് ദേവി ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡും സംയുക്തമായാണ് പദ്ധതി നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിസ്ഥിതി ദിനത്തിൽ രാവിലെ മുതൽ ക്ഷേത്ര പരിസരത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ പൂജ പുഷ്പ ചെടികളും , ഫല വൃക്ഷങ്ങളും ഭക്തർക്ക് സമർപ്പിക്കാം.

ഇന്നു രാവിലെ 7 മണി മുതൽ പദ്ധതിക്ക് തുടക്കമായി.കാവിൽ ഒരു ചെടി നടാ മെന്നും എല്ലാവരും പദ്ധതിയിൽ പങ്കെടുക്കണമെന്നും ഉപദേശക സമിതി പ്രസിഡണ്ട് രാജൻ പിള്ള സെക്രട്ടറി റെജിമോൻ എന്നിവർ അറിയിച്ചു.