
പരിപ്പ് മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം
സ്വന്തം ലേഖകൻ
പരിപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് കീഴിലുള്ള പരിപ്പ് ശ്രീമഹാദേവക്ഷേത്രം ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ മഹാശിവരാത്രി ആഘോഷം വെള്ളിയാഴ്ച നടക്കും. മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ശിവരാത്രി പൂജ, 108 കരിക്കിന്റെ ഇളനീർ അഭിഷേകം, ഭജന, അന്നദാനം എന്നിവയോടുകൂടിയാണ് ശിവരാത്രി ആഘോഷം നടക്കുക.
ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ്, വിനോയ് പുതുവൽ, വൈസ് പ്രസിഡൻ്റ് ഗിരീഷ് കെ. മേനോൻ, സെക്രട്ടറി എം. അമൽദേവ് എന്നിവർ നേതൃത്വം നല്കും.
മഹാശിവരാത്രി ദിവസമായ മാർച്ച് 8 വെള്ളിയാഴ്ച രാവിലെ നാലിന് പള്ളിയുണർത്തൽ, അഞ്ചിന് നടതുറക്കൽ, ആറുമണിക്ക് മഹാഗണപതിഹോമം എന്നിവ നടത്തപ്പെടും. രാവിലെ 9നും 10.30നും മദ്ധ്യേ നടത്തപ്പെടുന്ന ദർശന പ്രാധാന്യമുള്ള മഹാമൃത്യുഞ്ജയ ഹോമവും തുടർന്ന് ജലധാര, 108 കരിക്കിൻ്റെ ഇളനീർ അഭിഷേകം എന്നിവ നടക്കും. വൈകുന്നേരം ആറിന് ദീപാരാധന, ദീപക്കാഴ്ച, ചുറ്റുവിളക്ക് എന്നിവ ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

6.30ന് പരിപ്പ് ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ നിന്നും എത്തിച്ചേരുന്ന താലപ്പൊലി ഘോഷയാത്രയ്ക്ക് സ്വീകരണം. തുടർന്ന് വെടിക്കെട്ടും ഏഴ് മുതൽ വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിക്കുന്ന ഹൃദയ ജപലഹരി, രാത്രി 10 മുതൽ ശിവരാത്രി പൂജ എന്നിവയും നടക്കും.