കുഴിയിൽ വീണ് കുട്ടികൾ: ബ്ലോക്ക് മെമ്പറെ… മാർച്ചിൽ തീർക്കുമെന്നു പറഞ്ഞ റോഡ് പണി എന്തായി ? അയ്മനം 19-ാം വാർഡുകാർ ചോദിക്കുന്നു:

Spread the love

 

 

അയ്മനം : 19ാം വാർഡിൽ കുഴിവേലി പടി – ചേനപ്പാടി റോഡ് കുണ്ടും കുഴിയും വെള്ളകെട്ടും മൂലം നൂറു

കണക്കിന് കുട്ടികളുടെ യാത്ര ദുരിതത്തിൽ. പരിപ്പ് എൽ.പി. സ്കൂൾ, ഹൈസ്കൂൾ, ശ്രീപുരം ക്ഷേത്രം, പരിപ്പ്

മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വഴിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് വർഷങ്ങളായി തുടരുന്ന ദുരിതത്തിന് നേരെ അധികൃതർ കണ്ണടക്കുന്നു. മൈത്രി റെസിഡൻസ് അസോസിയേഷൻ നേരിട്ടും, നിവേദനം വഴിയും ശ്രമിച്ചിട്ടും ഫലം കാണുന്നില്ല. 2024 മാർച്ചിൽ റോഡിന്റെ

പണികൾ തീർക്കുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഉറപ്പ് നൽകിയതല്ലാതെ ഒന്നും ചെയ്തില്ല. കഴിയുന്നതും

വേഗം പണി നടത്തി റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.