കുടുംബ താൽപര്യത്തിന് വിരുദ്ധമായി പ്രണയിച്ച് വിവാഹം കഴിച്ചു; മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി ശ്മശാനത്തിലിട്ടു കത്തിച്ചു, പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ്

Spread the love

ജയ്പൂർ: പ്രണയവിവാഹത്തിന് പിന്നാലെ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി കത്തിച്ചു.

video
play-sharp-fill

ഭർത്താവിന്‍റെ മുൻപിൽ നിന്നും മാതാപിതാക്കൾ യുവതിയെ നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം.

കുടുംബത്തിന്‍റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി യുവതി രവി ഭീൽ എന്ന യുവാവിനെ വിവാഹം ചെയ്തു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭർത്താവും കുടുംബത്തിൽ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കിൽ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി. ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷമായിരുന്നു കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു.

ഭർത്താവ് പോലീസുമൊത്ത് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യുവതിയുടെ ശരീരം ഭൂരിഭാഗവും കത്തിയമർന്നിരുന്നു. പിന്നാലെ കുടുംബം രക്ഷപ്പെട്ടു. യുവതിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.