കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം; 19 യാത്രക്കാര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: വടക്കൻ പറവൂരില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം.

ഇന്നുച്ചയ്ക്ക് മൂന്നുമണിയോടെ ദേശീയ പാതയില്‍ പറവൂര്‍ ചിറ്റാറ്റുക്കര ആലുമാവിലാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തുനിന്ന് കോഴിക്കോടേയ്ക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും കൊടുങ്ങല്ലൂരില്‍ നിന്ന് പറവൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. 19 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഇവരില്‍ ഒൻപത് പേരെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും 12 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കെ എസ് ആര്‍ ടി സി കണ്ടക്‌ടറെയും ഡ്രൈവറെയും കളമശേരി മെഡ‌ിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.