play-sharp-fill
കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ചു; അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ചു; അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.

അതിരമ്പുഴ കാണക്കാരി മാവേലിനഗര്‍ ഭാഗത്ത് വലിയതടത്തിൽ വീട്ടിൽ മെല്‍ബിന്‍ ജോസഫ് (മാവോ 26) നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകശ്രമം, അടിപിടി, കവർച്ച തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു.

എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ്‌ അബ്രഹാം വര്‍ഗീസ്, എസ്.ഐ പ്രശോഭ് , സി.പി.ഓ മാരായ പ്രവീൺ പി.നായർ , രതീഷ് , സ്മിതേഷ്, രഞ്ജിത്, നിതാന്ത്, ബോബി സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.