
പാറപ്പാടം ദേവീക്ഷേത്രത്തിൽ പ്രസാദി ശുദ്ധിക്രിയകളും ഗണപതി പ്രതിഷ്ഠയും 17, 18 തീയതികളിൽ ; പാറപ്പാടം സജീഷിനെ ആദരിക്കും
സ്വന്തം ലേഖകൻ
വേളൂർ: പാറപ്പാടം ദേവീക്ഷേത്രത്തിൽ പ്രസാദി ശുദ്ധിക്രിയകളും ഗണപതി പ്രതിഷ്ഠയും ജനുവരി 17,18 തീയതികളിൽ നടത്തും. ശ്രീ ദദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വം വഹിക്കും.
17ന് വൈകിട്ട് പ്രസാദി ശുദ്ധിക്രിയകൾ 18ന് രാവിലെ ഏഴു മുതൽ ബിംബശുദ്ധി കലാശാഭിഷേകങ്ങൾ, എട്ടിനും ഒമ്പതിനും മദ്ധ്യേ ഗണപതി പ്രതിഷ്ഠയും കലാശാഭിഷേകവും നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

10.30ന് ഓൾ ഇന്ത്യ റേഡിയോയിൽ നാദസ്വര വാദ്യത്തിന് ബി ഗ്രേഡ് സ്വന്തമാക്കിയ പാറപ്പാടം സജീഷി(കുട്ടൻ)നെ ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും സംയുക്തമായി ആദരിക്കും. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ.പിആർ സോന , മുൻ എം.എൽ.എ വി.എൻ. വാസവൻ തുടങ്ങിയവർ പങ്കെടുക്കും.
Third Eye News Live
0