എംസി റോഡിന് സമാന്തരപാത: നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്‌ട് ഡയറക്ടറുടെ ഓഫീസ് കോട്ടയം തിരുവാതുക്കലില്‍ പ്രവർത്തനം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: എംസി റോഡിനു സമാന്തരമായി തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയത്ത് ഓഫീസ് തുറന്നു. നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്‌ട് ഡയറക്ടറുടെ ഓഫീസാണ് കോട്ടയം തിരുവാതുക്കലില്‍ തുറന്നത്. മുന്‍പ് തിരുവനന്തപുരം പ്രോജക്‌ട് ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു സര്‍വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്.

പദ്ധതിയുടെ ടോപ്പോഗ്രഫിക്കല്‍ സര്‍വേ പൂര്‍ത്തിയായെന്നും പാരിസ്ഥിതിക അനുമതിക്കായി കാത്തിരിക്കുകയാണെന്നും ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. പ്രധാനമന്ത്രി ഭാരത് മാലാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നാഷണല്‍ ഹൈവേ അഥോറിറ്റി പ്രോജക്‌ട് ഏറ്റെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈവേയുടെ രൂപരേഖയും മറ്റ് വിവരങ്ങളും ദേശീയപാത സ്ഥലമെടുപ്പ് വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ചില മേഖലകളില്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം വിജ്ഞാപനം പുറപ്പെടുവിക്കും.

സ്ഥലമെടുപ്പ് ചെലവിന്‍റെ 75ശതമാനം കേന്ദ്ര സര്‍ക്കാരും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ലൊക്കേഷന്‍ സര്‍വേയില്‍ വഹിക്കുന്നത്. അഞ്ചു മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിച്ചേക്കും.

റോഡിനായി ആയിരം ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഭോപ്പാലിലെ ഹൈവേ എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്‍റാണ് സര്‍വേ നടത്തിയത്.

തിരുവനന്തപുരം പുളിമാത്തില്‍ ആരംഭിച്ച്‌ കല്ലറ, കടയ്ക്കല്‍, അഞ്ചല്‍, പത്തനാപുരം, കോന്നി, കുമ്ബളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂര്‍ വഴി അങ്കമാലി എംസി റോഡിനു സമാന്തരമായിട്ടുള്ള പാതയാണിത്.