
പരാജയമായി കാണുന്നില്ല , കാര്യങ്ങൾ പഠിക്കാനുള്ള പ്‌ളാറ്റ്‌ഫോമായാണ് തോൽവിയെ കാണുന്നത് : നിഷ ജോസ് കെ മാണി
സ്വന്തം ലേഖിക
പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം തോൽവിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്‌ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ പ്രതികരിച്ചു. അതേസമയം തോൽവി അംഗീകരിക്കുന്നെന്നാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണി പ്രതികരിച്ചത്.
പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് തെരഞ്ഞെടുപ്പിൽ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന് 10000 ത്തിലേറെ വോട്ട് കുറഞ്ഞത് അംഗീകരിക്കുന്നു. എന്നാൽ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി വോട്ട് വിറ്റുവെന്നും ജോസ് കെ മാണി ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാണി സി.കാപ്പൻ എതിർ സ്ഥാനാർഥി ജോസ് ടോമിനെ 2,937 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ആദ്യം വോട്ടെണ്ണിയ യുഡിഎഫിന്റെ ഉറച്ച കോട്ടയായ രാമപുരം കൈവിട്ടതോടെ തന്നെ ജോസ് ടോം പരാജയം മണത്തിരുന്നു.
അരനൂറ്റാണ്ടിന്റെ കേരള കോൺഗ്രസിന്റെ കുത്തക തകർത്തെറിഞ്ഞ തിരഞ്ഞെടുപ്പാണിത്. എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമെന്നാണ് ഈ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പാലാ മണ്ഡലം നിലവിൽ വന്ന 1965 ന് ശേഷം ആദ്യമായാണ് കേരള കോൺഗ്രസിന് പുറത്തു നിന്ന് ഒരു എംഎൽഎ ഇവിടെയുണ്ടാകുന്നത്. ഈ 54 വർഷക്കാലയളവിലും കെഎം മാണിയായിരുന്നു പാലായുടെ എംഎൽഎ.