
എം സി റോഡിൽ മൂന്നോളം വാഹനങ്ങൾ കൂട്ടിയിടിച്ചു : രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയർ ഫോഴ്സ് വാഹനവും അപകടത്തില്‍പ്പെട്ടു ; പന്തളം എം സി റോഡിൽ ഗതാഗതം സ്തംഭിച്ചു
പന്തളം : എംസി റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി. രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ ഫോഴ്സ് വാഹനവും അപകടത്തില്‍പ്പെട്ടു.
ഗതാഗത കുരുക്കും ഉണ്ടായി. എംസി റോഡില്‍ കുരമ്ബാല ഇടയാടി ജംഗ്ഷനു സമീപം അശോക് ലൈലന്‍ഡിന്റെ ലോറി തൊട്ടടുത്ത വീടിന്റെ മതിലില്‍ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞാണ് ആദ്യ അപകടം ഉണ്ടായത്. ലോറി ഡ്രൈവര്‍ തിരുവനന്തപുരം ചൊവ്വള്ളൂര്‍ മുരളി ഭവനില്‍ ആശിഷിന് (30) പരുക്കേറ്റു. അപകടം കണ്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ എതിരേ വന്ന കെഎസ്‌ആര്‍ടിസി ബസ് തട്ടി. ആര്‍ക്കും പരുക്കില്ല.
മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ നിന്നും പുറപ്പെട്ട ഫയര്‍ ഫോഴ്സിന്റെ വാഹനം കുരമ്ബാല വച്ച് എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസ്സില്‍ ഇടിക്കുകയായിരുന്നു. കോട്ടയത്ത് നിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന കോട്ടയം ഡിപ്പോയിലെ ബസ് ആണ് അപകടത്തില്‍ പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുമ്ബോള്‍ ബ്രേക്ക് ചെയ്ത ഫയര്‍ ഫോഴ്സ് വാഹനം പാളി കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കുകള്‍ ഇല്ല. പന്തളം പോലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഏറെ നേരത്തോളം എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു.