
പത്തനംതിട്ട: പറന്തലിൽ ലോറിയും കാറും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്ക്. കാർ യാത്രികരായ കോട്ടയം കടപ്പൂർ കാപ്പിലോരത്ത് സുധീഷ് (40), കോട്ടയം കാണക്കാരി കിണ്ണംതൊട്ടിയിൽ ലീല (65), ജയ(43), ഏറ്റുമാനൂർ നിരപ്പേൽ രാജമ്മ(55) എന്നിവർക്കാണ് പരുക്കേറ്റത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഇവരുടെ കാറിൽ കുരമ്പാല മൈനാപ്പള്ളിൽ ജംക്ഷനിൽ വച്ച് ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
പന്തളം ഭാഗത്ത് നിന്നു അടൂർ ഭാഗത്തേക്ക് പോയതാണ് ലോറി. അപകടത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group