video
play-sharp-fill

പ്രണയപകയിൽ പാനൂരിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം ; പ്രതി ശ്യാംജിത്തിന്റെ ജാമ്യ ഹർജി കോടതി തള്ളി; പ്രണയാഭ്യർത്ഥന നിരസിച്ചതിനാണു വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തുന്നത് ; കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം

പ്രണയപകയിൽ പാനൂരിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം ; പ്രതി ശ്യാംജിത്തിന്റെ ജാമ്യ ഹർജി കോടതി തള്ളി; പ്രണയാഭ്യർത്ഥന നിരസിച്ചതിനാണു വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തുന്നത് ; കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം

Spread the love

കണ്ണൂർ : പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന്റെ ഹർജി കോടതി തള്ളി. ജില്ലാസെഷൻസ് കോടതിയാണ് ശ്യാംജിത്ത് സമർപ്പിച്ച ജാമ്യ ഹർജി തള്ളിയത്.

ഒക്ടോബർ 22നായിരുന്നു പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.

പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയെ തുടർന്നാണ് വിഷ്ണുപ്രിയയെ ശ്യാംജിത്ത് ക്രൂരമായി കൊലപ്പെടുത്താനുണ്ടായ കാരണം.
വിഷ്ണുപ്രിയ തനിച്ചാണെന്ന് മനസിലാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. ബാഗിൽ ആയുധവും കരുതിയിരുന്നു. തുടർന്ന് വീടിനകത്ത് കയറി വിഷ്ണുപ്രിയയുടെ കഴുത്തിനാണ് ആദ്യം വെട്ടിയത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈകകളിലും വെട്ടേറ്റു. പിന്നാലെ വീണ്ടും കഴുത്തിൽ വെട്ടി പ്രതി മരണം ഉറപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group