പാഞ്ചാലിമേട്ടിലെ കൈയ്യേറ്റ കുരിശുകൾ ഉടൻ പൊളിച്ച് മാറ്റാൻ നിർദ്ദേശം
സ്വന്തംലേഖകൻ
പത്തനംതിട്ട:ശബരിമലയുടെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് കൈയ്യേറി സ്ഥാപിച്ച കുരിശുകള്‍ ഉടന്‍ പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം. കനകംഗവയല്‍ കത്തോലിക്കാ പള്ളിക്കാണ് പെരുവനന്താനം വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ചയ്ക്കകം കുരിശുകള്‍ പൊളിക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകളോളം റവന്യൂ ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുനാട്ടിയത്.
പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ട ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്. ഇതിന്റെ കവാടം മുതലുള്ള ഭൂമിയാണ് ക്രൈസ്തവ സംഘടനകള്‍ കൈയ്യേറി കുരിശുനാട്ടിയത്.