
പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജൻമദിനാഘോഷവും പതാകദിനവും നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: രാഷ്ട്ര സേവനത്തിനായി സ്വന്തം ജീവിതംതന്നെ മാറ്റി വയ്ക്കുകയും പൊതുപ്രവർത്തനത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയുമായ വ്യക്തിയായിരുന്നു പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു പറഞ്ഞു.
ബി.ജെ.പി യുടെ പൂർവ്വാശ്രമമായ ജനസംഘത്തിന് അദ്ദേഹം വിഭാവനചെയ്ത പ്രത്യയശാസ്ത്രവും ആദർശ സംഹിതകളും ഇന്ന് ഭാരതീയരെല്ലാരും നെഞ്ചിലേറ്റിരിക്കുകയാണ്.ഏകാത്മ മാനവ ഭർശനവും അന്ത്യോദയ വികസന രേഖയും ഭാരതീയർ മാത്രമല്ല ലോകജനതയും അംഗികരിച്ചിരിക്കുകയാണെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്‌ക്വയറിൽ നടത്തിയ ജന്മദിനാഘോഷവും പതാകദിനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന:സെക്രട്ടറി ലിജിൻ ലാൽ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ,ജില്ലാ വൈ: പ്രസിഡന്റ് റീബാ വർക്കി,
സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ്, നിയോജക മണ്ഡലം ജന:സെക്രട്ടറി വി.പി മുകേഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ, നേതാക്കളായ നന്ദൻ നട്ടാശ്ശേരി, സന്തോഷ് കുമാർ ടി.ടി,അനീഷ് കല്ലേലിൽ, ഹരി കിഴക്കേക്കുറ്റ്, സുരാജ്, ആർ. രാജു, പ്രമോദ്,ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി