പന്തീരങ്കാവ് യുഎപിഎ കേസ്: ‘ പോലീസ് എല്ലായിടത്തും പിന്തുടർന്ന് വേട്ടയാടുന്നു’, മകനെ ഭീകരവാദിയായി ചിത്രീകരിക്കുന്നുവെന്ന് അലന്റെ അമ്മ

Spread the love

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ കേരള പൊലീസ് പിന്തുടര്‍ന്ന് വേട്ടയാടുന്നതായി അലന്‍റെ മാതാവ് സബിത ശേഖര്‍.

അലനെ നിരന്തരം പിന്തുടരുന്ന പൊലീസ്, താമസിക്കുന്ന സ്ഥലങ്ങളിലും വീടുകളിലും എത്തി അലനെ ഭീകരവാദിയായി ചിത്രീകരിക്കുകയാണെന്ന് സബിത ശേഖര്‍ പറ‍‍ഞ്ഞു. പന്തീരങ്കാവ് കേസിന്‍റെ വിചാരണ കൊച്ചി എന്‍ഐഎ കോടതിയില്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കവെയാണ് അലന്‍റെ കുടുംബം ആരോപണവുമായി രംഗത്തെത്തുന്നത്.