
ഇറച്ചി മാലിന്യങ്ങള്‍ക്കടിയില്‍ രഹസ്യമായി 36 ചാക്കുകള്‍; നിരോധിത പുകയില ഉത്പന്നങ്ങളുമായി പന്തളത്ത് രണ്ട് പേർ പിടിയിൽ
പന്തളം: പത്തനംതിട്ട പന്തളത്ത് വാഹന പരിശോധനയ്ക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിലായി.
മലപ്പുറം സ്വദേശികളായ ഫറൂഖ്, റിയാസ് എന്നിവരാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി പിടിയിലായത്.
ഡാൻസാഫ് സംഘമാണ് വൻ ലഹരി വേട്ട നടത്തിയത്.
പുലർച്ചെ 6.15ഓടെ പത്തനംതിട്ട ജില്ലാ ഡാൻസഫ് സംഘമാണ് രണ്ട് പേരെയും പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ കുളനട പനങ്ങാട് ജംഗ്ഷനില്‍ വെച്ചാണ് സംഘം പിടിയിലാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിക്കപ്പ് വാനില്‍ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഇറച്ചി മാലിന്യങ്ങള്‍ക്ക് അടിയില്‍ 36 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
പൊന്നാനി പള്ളപ്രം പാലക്കവളപ്പില്‍ ഫാറൂഖ് (28), വെളിയങ്കോട് കുറ്റിയാട്ടേല്‍ വീട്ടില്‍ റിയാസ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യകേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.