
പ്രസിഡന്റും ജീവനക്കാരും രാത്രിയില്‍ പഞ്ചായത്ത് ഓഫീസിലിരുന്ന് മദ്യപിച്ചെന്ന് ആരോപണം; പോലീസ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തു; പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ജീവനക്കാര്‍ മടങ്ങി; പ്രഭാത സവാരിക്കിറങ്ങിയവര്‍ കണ്ടത് തുറന്ന് കിടക്കുന്ന പഞ്ചായത്ത് ഓഫീസ്
സ്വന്തം ലേഖകന്‍
കൊല്ലം: പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും രാത്രിയില്‍ ഓഫിസിലിരുന്ന് മദ്യപിച്ചെന്ന് ആരോപണം. എസ്ഡിപിഐ പിന്തുണയില്‍ യുഡിഎഫിന് ഭരണം ലഭിച്ച കൊല്ലം പോരുവഴി പഞ്ചായത്തിലാണ് ബിജെപിയുടെ ആരോപണം വിവാദത്തിന് വഴി വച്ചിരിക്കുന്നത്.
പ്രഭാത സവാരിക്കിറങ്ങിയവരാണ് പഞ്ചായത്ത് ഓഫിസ് തുറന്ന് കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചു കൂടി. പൊലീസ് നടത്തിയ പരിശോധനയില്‍ ഓഫിസിനുള്ളില്‍ നിന്നു മദ്യക്കുപ്പി ഉള്‍പ്പടെയുള്ളവ ലഭിച്ചു. എന്നാല്‍ ഓഫിസിന്റെ മുന്‍ഭാഗത്തെ കതക് പൂട്ടാന്‍ ജീവനക്കാര്‍ മറന്നതാണെന്നും ബിജെപി ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റെ വിനു മംഗലത്ത് വിശദീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :