ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് തൽക്കാലം അസാധുവാകില്ല

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാർ കാർഡ് തൽക്കാലം അസാധുവാകില്ല. ആധാർ കേസിൽ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തിൽ നിർബന്ധം പാടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ്.

 

പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് സർക്കാർ ഏഴുതവണയാണ് തിയതി നീട്ടി നൽകിയത്. നിലവിൽ മാര്ച്ച് 31ആണ് അവസാന തീയതി.കോടതി ഉത്തരവ് വന്നതോടെ ഈ തീയതി അപ്രസക്തമായി. നിലവിൽ് ഇതുവരെ പാൻ ബന്ധിപ്പിക്കാത്ത ആദായ നികുതി ദായകർക്ക് ആശ്വാസവുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആദായ നികുതി നിയമം സെക്ഷന് 139 എഎ(2)പ്രകാരം എല്ലാവരും ആധാർ നമ്പർ ആദായനികുതി വകുപ്പിനെ അറയിക്കണമെന്നുണ്ട്. ഇതുപ്രകാരമാണ് പാൻ ആധാറുമായി ബന്ധിപ്പിക്കാന് സർക്കാർ നിർദേശിച്ചത്.