അമ്മയുടെ വാത്സല്യമോ അച്ഛൻ്റെ കരുതലോ ഇല്ല ; ജനിച്ചയുടൻ ജീവൻ നഷ്ടമായി, പനമ്പിള്ളി നഗറിൽ അമ്മ കൊലപ്പെടുത്തിയ കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ച് പോലീസ്

Spread the love

കൊച്ചി : ജനിച്ച ഉടൻ അമ്മ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങി മൃതദേഹം പോലീസാണ് സംസ്‌കരിച്ചത്. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് പൂക്കളയും കളിപ്പാട്ടങ്ങളും വച്ചിരുന്നു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് കുഞ്ഞിൻ്റെ മൃതദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി പനമ്പിള്ളി നഗറില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജനിച്ച്‌ മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി നടുറോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ അമ്മയെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.