പുതുതായി നിർമിക്കുന്ന പള്ളികളും മതസ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാകണം; റാമ്പുകളും വീൽ ചെയറുകളുമെല്ലാം വേണം; പാണക്കാട് ഖാസി ഫൗണ്ടേഷൻ

Spread the love

മലപ്പുറം: പള്ളികളിലും മതസ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ലുകൾക്ക് നിർദേശം നൽകി.

video
play-sharp-fill

നിലവിലുള്ള സാഹചര്യത്തിൽ പള്ളികളിൽ പ്രവേശിക്കുന്നതിനും നിസ്‌കാരം നിർവഹിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് പ്രയാസമുണ്ട്. അവർക്ക് ആവശ്യമായ റാമ്പുകളും വീൽചെയറുകളും മറ്റുസൗകര്യങ്ങളും ഏർപ്പെടുത്തണം.

അതിനാൽ പുതുതായി നിർമിക്കുന്ന പള്ളികളുടെ നിർമാണഘട്ടത്തിൽ തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മതസ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്നും പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ലുകളോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group