
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണക്കാലത്ത് വീടുകൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ്. പനച്ചിക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് വീടുകൾ അണുവിമുക്തമാക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങിയത്.
പനച്ചിക്കാട് ചോഴിയക്കാട് ലക്ഷം വീട് കോളനിയിലെ 54 വീടുകളും സമീപ പ്രദേശത്തെ നൂറ്റമ്പതോളം വീടുകളും അടക്കം 204 വീടുകളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണുവിമുക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്കാരംഭിച്ച പരിപാടി വൈകുന്നരം മൂന്നു മണിയോടെയാണ് സമാപിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ജോണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത്‌കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ്, ലിബിൻ ഐസക് ,നിഷാന്ത് ജേക്കബ്, ബിബിൻ രാജു, രാജേഷ് സോപാനം, ബോബി ഏലിയാസ് ,ബേബി തോമസ്, പി എ ജേക്കബ്, സണ്ണി മലേ കുന്നം, സണ്ണി മീൻചിറ എന്നിവർ നേതൃത്വം നൽകി.