
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടി; പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ കൊടുക്കേണ്ടി വരും
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടി.
അതേസമയം, പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്ത നികുതിദായകര്‍ പിഴ ഒടുക്കേണ്ടിവരും. ആദ്യ മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി 2022 മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വര്‍ഷം കൂടി നീട്ടിനല്‍കിയത്.
2023 മാര്‍ച്ച് 31 വരെയാണ് പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
2023 മാര്‍ച്ച് 31നുള്ളില്‍ ആധാറും പാനും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പിന്നീട്, അവ ഉപയോഗിക്കാനാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2023 സാമ്പത്തിക വര്‍ഷത്തിനകം ഒരു നികുതിദായകന്‍ തന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍, 2023 മാര്‍ച്ച് 31-ന് ശേഷം അയാളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് അറിയിച്ചു.