play-sharp-fill
പമ്പ ഡാം തുറന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം

പമ്പ ഡാം തുറന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം

സ്വന്തം ലേഖകൻ

പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാം തുറന്നു.


പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തി 25 കുമക്‌സ് മുതൽ പരമാവധി 100 കുമക്‌സ് വരെ ജനവാസ മേഖലകളിൽ പരമാവധി 10 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുന്നതിനാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടുതുടങ്ങിയ ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയിൽ എത്തും.

നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷഉറപ്പുവരുത്തേണ്ടതും ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർ നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണെന്നും
ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കിൽ അധികൃതർ ആവിശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.