video
play-sharp-fill

കോട്ടയം പൊൻപള്ളിയിൽ  മൂന്നര ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി ; വീട്ടിൽ വച്ച് ചാരായം വാറ്റുകയായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു

കോട്ടയം പൊൻപള്ളിയിൽ മൂന്നര ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി ; വീട്ടിൽ വച്ച് ചാരായം വാറ്റുകയായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയുടെ പലഭാഗത്തും ചാരായം വാറ്റും വ്യാജ മദ്യനിർമ്മാണവും തകൃതിയായി പുരോഗമിക്കുന്നുണ്ട്. വ്യാജമദ്യ നിർമ്മാണവും ചാരായം വാറ്റുന്നവരെയും പിടികൂടാൻ പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും അക്ഷീണം പരിശ്രമിക്കുന്നുമുണ്ട്.

പാമ്പാടി എക്‌സൈസ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി.വിജയപുരം പൊൻപള്ളി ഞാറയ്ക്കൽ ഭാഗത്ത് തടത്തിൽപറമ്പിൽ സരുൺകുമാറിന്റെ വീട്ടിൽ നിന്നുമാണ് മൂന്നര ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാർ വി.ആറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് കോടയും ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്.എക്‌സൈസ് ഉദ്യോഗസ്ഥരെകണ്ട് വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന സരുൺകുമാർ ഓടിമറയുകയും ചെയ്തു.

ഇയാൾക്കെതിരെ അബ്കാരിനിയമപ്രകാരം കേസെടുത്തു.ഇയാൾ ചാരായം വാറ്റി വിൽക്കുന്നുണ്ട് എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് റെയ്ഡ് നടത്തിയത് ലോക് ഡൗണിൽ മദ്യ വിൽപ്പനശാലകൾ അടഞ്ഞു കിടക്കുന്നതിന്റെ മറവിൽ വിൽപ്പന നടത്തുന്നതിനുവേണ്ടി ചാരായം തയ്യാറാക്കുകയായിരുന്നു.

പത്ത് വർഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാവുന്ന തരത്തിലുള്ള കുറ്റമാണ് ചെയ്തിരിക്കുന്നത്. പാമ്പാടി എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാർ വി.ആറിനോടൊപ്പം റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ എൻ .വിനോദ്. ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ആന്റണി സേവ്യർ, മനു ചെറിയാൻ, ഷാനുകൃഷ്ണ,വനിത ഓഫീസർ ആശാലത എന്നിവർ പങ്കെടുത്തു.