
സ്വന്തം ലേഖകൻ
പാമ്പാടി : പാമ്പാടി ആലാമ്പള്ളിയിൽ സ്കൂട്ടറും , കാറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികൻ മരിച്ചു. അപകടത്തിനുശേഷം നിർത്താതെപോയ കാർ രണ്ട് മണിക്കൂറിനുള്ളിൽ പൊലീസ് കണ്ടെത്തി
പാമ്പാടി ഇലക്കൊടിഞ്ഞി സ്വദേശി വെള്ളറയിൽ രാജപ്പനാ (60}ണ് മരിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊൻകുന്നം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ അമിത വേഗതയിലെത്തി സ്കൂട്ടറിൽ ഇടിച്ചശേഷം നിർത്താതെ പോയി. നാട്ടുകാർ ചേർന്ന് സ്കൂട്ടർ യാത്രികനെ ഗുരുതര പരുക്കുകളോടെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയും നിർത്താതെ പോയ കാർ രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ലിന്റോ ഏബ്രഹാം ആണ് കാറിന്റെ ഉടമയെന്ന് പൊലീസ് പറഞ്ഞു.