video
play-sharp-fill

റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി: രോഗികളെപ്പോലും കൊണ്ടുപോകാൻ വാഹനം വരില്ല.: പള്ളിയാട് റോഡാണ് തകർന്നത്:

റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി: രോഗികളെപ്പോലും കൊണ്ടുപോകാൻ വാഹനം വരില്ല.: പള്ളിയാട് റോഡാണ് തകർന്നത്:

Spread the love

 

സ്വന്തം ലേഖകൻ
തലയാഴം: തലയാഴം പഞ്ചായത്തിലെ പള്ളിയാട് റോഡ് തകർന്ന് യാത്ര ദുരിതപൂർണമായി. പള്ളിയാട് സ്കൂളിന് സമീപത്തു നിന്ന് വനം സൗത്ത് പാടശേഖരത്തിലേയ്ക്കുള്ള ഫാം റോഡുമായി ബന്ധപ്പെട്ടുള്ള ഈ റോഡ് 500 മീറ്ററോളം ദൂരം കാൽനടപോലും ദുഷ്കരമായ നിലയിൽ ചെളിക്കുളമായിരിക്കുകയാണ്. റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് റോഡിൽ തെന്നിവീണ് പ്രദേശവാസിയായ ശശി കലയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. അസുഖ ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന് വാഹനം വിളിച്ചാൽ എത്താറില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. 282 ഏക്കർ വിസ്തൃതിയുള്ള വനം സൗത്ത് പാടശേഖരത്തിലേയ്ക്ക് കർഷകരും കർഷക തൊഴിലാളികളും വിത്തും വളവും മറ്റുമായി എത്തുന്നതിന് ഈ വഴിയേയാണ് ആശ്രയിക്കുന്നത്. മഴപെയ്താൽ വെള്ളം നിറഞ്ഞു ചെളിക്കുളമായ റോഡിലൂടെയുള്ള യാത്ര ഏറെ അപകടകരമാണ്. ഉൾപ്രദേശത്തെ ജനങ്ങളുടെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനും റോഡ് ഉയർത്തി നിർമ്മിക്കേണ്ടത് അനിവാര്യമാണ്.

 

റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ത്രിതല പഞ്ചായത്ത് ഫണ്ടും എംപി, എം എൽ എ എന്നിവരുടെ പ്രദേശിക വികസന ഫണ്ടും അനുവദിച്ചാൽ റോഡ് കുറ്റമറ്റ രീതിയിൽ പുനർനിർമ്മിക്കാനാകുമെന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് വ്യക്തമാക്കി.
റോഡ് പുനർ നിർമ്മിക്കാനായി പത്ത് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.