പാലിയേക്കര ടോള്‍ പ്ലാസ സമരം; കോണ്‍ഗ്രസ് എം.പിമാര്‍ക്കും കണ്ടാലറിയാവുന്ന 145 പേര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

Spread the love

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

ടോള്‍ പ്ലാസ മാനേജരുടെ പരാതിയില്‍ ആണ് പുതുക്കാട് പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ ടി എൻ പ്രതാപൻ എം.പി, രമ്യ ഹരിദാസ് എം.പി, മുന്‍ എം.എല്‍.എ അനില്‍ അക്കര, ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 145 പേര്‍ക്കെതിരെയും ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ടോള്‍ ഗെയ്റ്റിലുണ്ടായ നാശനഷ്ടം ഉള്‍പ്പെടെ ഏഴു ലക്ഷം രൂപയില്‍ അധികം നഷ്ടമുണ്ടായതായാണ് ടോള്‍ പ്ലാസ അധികൃതരുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഡി റെയ്ഡ് നടത്തിയ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്നലെയാണ് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തിയത്. തൃശ്ശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ അഴിമതിയ്ക്കെതിരെ നടത്തിയ ടോള്‍ വളയല്‍ സമരം അക്രമത്തില്‍ കലാശിച്ചിരുന്നു.