പാലായിൽ 25000ല്‍ കുറയാത്ത ഭൂരിപക്ഷം തനിക്ക് ലഭിക്കുമെന്നും ജനങ്ങളാണ് തന്റെ പ്രതീക്ഷയെന്നും എൻഡിഎ സ്ഥാനാർത്ഥി ഷോണ്‍ ജോര്‍ജ് .

Spread the love

കോട്ടയം: റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നതെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ്. പാലായില്‍ ഇത്തവണ ജനങ്ങള്‍ മാറി ചിന്തിക്കും.വലിയ ആത്മവിശ്വാസമുണ്ട്.

video
play-sharp-fill

പാലായില്‍ നിന്ന് ഒരു തലമുറ തന്നെ പലായനം ചെയ്യുകയാണ്. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ചെറുപ്പക്കാര്‍ക്ക് ഇവിടെ തന്നെ അധ്വാനിച്ച്‌ ജീവിക്കാന്‍ കഴിയണം. അതിന് മോദിജിയുടെ സഹായം ആവശ്യമാണ്.

പാലാ ആഗ്രഹിക്കുന്നതും അതാണ് എന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.പാലായില്‍ 25000ല്‍ കുറയാത്ത ഭൂരിപക്ഷം ബിജെപിയ്‌ക്ക് ലഭിക്കുമെന്നും ജനങ്ങളാണ് തന്റെ പ്രതീക്ഷയെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്‌ട്രീയപോരാട്ടമല്ലാതെ പാലായില്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല.ആ രാഷ്‌ട്രീയത്തോടുള്ള പാലായിലെ ജനങ്ങളുടെ മടുപ്പാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നത് -ഷോണ്‍ ജോര്‍ജ് പറഞ്ഞു.