പാലായിൽ ഇനി നിശബ്ദ പ്രചരണം ; വോട്ടെടുപ്പ് തിങ്കളാഴ്ച

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലാ : പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മുന്നണികൾ അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാർഥികൾ.

വാഹന പര്യടനം പൂർത്തിയായതിനാൽ നാട്ടിലെ പൗരപ്രമുഖരെയും മറ്റും നേരിട്ടു കണ്ടാവും പ്രധാന സ്ഥാനാർഥികളുടെ ഇന്നത്തെ പ്രചാരണം. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമും എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനും എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരിയും സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കൽ കൂടി കാണും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ കാതടപ്പിച്ചുള്ള പ്രചാരണ കോലാഹലങ്ങൾ ഇന്നുണ്ടാകില്ലെന്ന് മുന്നണികൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കലാശക്കൊട്ടോടെ പ്രചണ്ഡ പ്രചാരണം മുഖ്യ മുന്നണികൾ അവസാനിപ്പിച്ചു. തിങ്കളാഴ്ചയാണ് പാലായിൽ ഉപതിരഞ്ഞെടുപ്പ്.