video
play-sharp-fill
പാലാരിവട്ടം അഴിമതിക്കേസ് : ടി.ഒ സൂരജ് അടക്കമുള്ള മൂന്ന് പ്രതികൾക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

പാലാരിവട്ടം അഴിമതിക്കേസ് : ടി.ഒ സൂരജ് അടക്കമുള്ള മൂന്ന് പ്രതികൾക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

 

സ്വന്തം ലേഖിക

കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതി കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ടിഒ സൂരജ് ഉൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് കൂടാതെ ആർഡിഎസ് പ്രൊജക്ട്‌സ് കമ്ബനിയുടെ എംഡി സുമിത്ത് ഗോയൽ, ആർബിഡിസി മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ പിഡി തങ്കച്ചൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് മൂവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ ബെന്നി പോളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പാലാരിവട്ടം അഴിമതിക്കേസിൽ ഓഗസ്റ്റ് മുപ്പതിനാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്ത്. 67 ദിവസം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യം തേടി മൂവാറ്റുപുഴ വിജിലൻസ് കോടതിയെ പ്രതികൾ ആദ്യം സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനിടെ ടിഒ സൂരജ് വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ടശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം പാലാരിവട്ടം പാലത്തിന്റെ അവസ്ഥ അതീവ ദുർബലമാണെന്ന് വിദഗ്ദ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.