play-sharp-fill
പാലാരിവട്ടത്തെ തട്ടിപ്പ് കമ്പനി ആൽഫാമേരിയ്ക്കു ലൈസൻസില്ലന്ന് വിവരാവകാശരേഖ: വിദേശത്തേയ്ക്ക് ആളെ കയറ്റിയയക്കാനുള്ള അനുവാദവുമില്ല; ആൽഫാ മേരി നടത്തുന്നത് ശുദ്ധ തട്ടിപ്പെന്നു വ്യക്തം; ആൽഫാമേരി പ്രവർത്തിക്കുന്നത് പൊലീസിന്റെ മൂക്കിൽ തുമ്പത്ത്

പാലാരിവട്ടത്തെ തട്ടിപ്പ് കമ്പനി ആൽഫാമേരിയ്ക്കു ലൈസൻസില്ലന്ന് വിവരാവകാശരേഖ: വിദേശത്തേയ്ക്ക് ആളെ കയറ്റിയയക്കാനുള്ള അനുവാദവുമില്ല; ആൽഫാ മേരി നടത്തുന്നത് ശുദ്ധ തട്ടിപ്പെന്നു വ്യക്തം; ആൽഫാമേരി പ്രവർത്തിക്കുന്നത് പൊലീസിന്റെ മൂക്കിൽ തുമ്പത്ത്

ക്രൈം ഡെസ്‌ക്

കൊച്ചി: വിദേശത്തേയ്ക്ക് ആളെ കയറ്റിയയക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും, പാവങ്ങളെ ഊറ്റിപ്പിഴിയുകയും ചെയ്യുന്ന പാലാരിവട്ടത്തെ ആൽഫാ മേരി എന്ന കൺസൾട്ടൻസി സ്ഥാപനത്തിന് പ്രവർത്തിക്കാൻ ലൈസൻസില്ലെന്ന് വിവരാവകാശ രേഖ. വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന് തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ മറുപടിയുള്ളത്.വിദേശത്തേയ്ക്ക് ജോലിക്ക് ആളെ വിടാനുള്ള യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന ആൽഫാമേരി അടച്ചു പൂട്ടി ഉടമയ്ക്കെതിരെ ക്രിമിനൽ കേസെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ വകുപ്പിനും കത്തയയ്ക്കാനും തേർഡ് ഐ ന്യൂസ് എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.


ആൽഫാമേരിയ്ക്ക് വിദേശത്തേയ്ക്ക് ആളെ കയറ്റി അയക്കാനുള്ള ലൈസൻസുമില്ലെന്നും, ഇത്തരം ഒരു ലൈസൻസിനായി ഇവർ ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാകുന്നു. ഇത്തരത്തിൽ ആളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്ന ആൽഫാ മേരി എന്ന സ്ഥാപനം പ്രവർത്തിക്കുന്നത് പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ് എന്നതാണ് ഏറെ ഭീതി ജനകം. ഇത്തരത്തിൽ വൻ തട്ടിപ്പ് നടത്തുന്ന കമ്പനിയ്ക്ക് പൊലീസും കൂട്ടു നിൽക്കുകയാണ് എന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വൻ തട്ടിപ്പുകൾ നടത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആൽഫാ മേരിയ്‌ക്കെതിരെ പൊലീസിൽ പരാതികളുണ്ടെങ്കിലും ഇതുവരെയും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് ഓഫിസിൽ ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പൊലീസിൽ പരാതി നൽകിയിട്ടും ഈ പരാതികളൊന്നും പ്രോട്ടക്ടർ ഓഫ് എമിഗ്രൻസിലേയ്ക്ക് എത്തിയിട്ടില്ലെന്നു വേണം ഇതിൽ നിന്നും അനുമാനിക്കാൻ. പൊലീസിൽ നൽകുന്ന പരാതികളെല്ലാം പാതി വഴിയിൽ മുക്കിയതായാണ്   മനസിലാകുന്നത്.

അങ്കമാലി കറുകുറ്റി പാലിശേരി അറയ്ക്കൽ വീട്ടിൽ സഹദേവന്റെ മകൻ സജീഷ് കുമാറിനെ കബളിപ്പിച്ചാണ് രണ്ടു ലക്ഷത്തോളം രൂപ ആൽഫാ മേരി കൺസൾട്ടൻസി എന്ന സ്ഥാപനം തട്ടിയെടുത്തത്. വിദേശത്തേയ്ക്കു കൊണ്ടു പോകാമെന്ന് വാഗ്ദാനം ചെയ്തു പണം വാങ്ങിയ ശേഷം സജീഷിനെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പൊലീസിൽ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെയാണ് സജീഷ പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവിനെ സമീപിച്ചത്. തുടർന്ന് തേർഡ് ഐ ന്യൂസ ലൈവ് സജീഷിന്റെ പരാതി വാർത്തയാക്കി. എന്നാൽ, വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവിനു നേരെ ഭീഷണി മുഴക്കുകയായിരുന്നു ആൽഫാ മേരി അധികൃതർ.

ഇതേ തുടർന്നാണ് സജീഷിനു നഷ്ടമായ രണ്ടു ലക്ഷത്തോളം രൂപ തിരികെ ലഭിക്കും വരെ സജീഷിനൊപ്പം നിയമപോരാട്ടത്തിനുണ്ടാകുമെന്നു തേർഡ് ഐ ന്യൂസ് ലൈവ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ തേർഡ് ഐ ന്യസ് ലൈവ് വിവരാവകാശ അപേക്ഷ നൽകി പ്രോട്ടക്ടർ ഓഫ് എമിഗ്രൻസിൽ നിന്നും രേഖകൾ ശേഖരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ആൽഫാമേരിയ്ക്കും, ഇവരെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസഥർക്കുമെതിരായ നിയമ പോരാട്ടം തേർഡ് ഐ ന്യൂസ് ലൈവ് തുടരും.

തരിമ്പും കാരുണ്യമില്ലാതെ പാലാരിവട്ടത്തെ ആൽഫാ മേരി: സജീഷ് കുമാറിന് നഷ്ടമായത് രണ്ടു ലക്ഷം രൂപ; വിദേശത്തേയ്ക്കു കൊണ്ടു പോകാമെന്ന വാക്ക് വിശ്വസിച്ച് പണം നൽകിയ സജീഷ്‌കുമാറിന്റെ കിടപ്പാടവും പോയി; പണത്തിനു പകരം പൊലീസ് വാങ്ങി നൽകിയത് വണ്ടിച്ചെക്ക്..!

https://thirdeyenewslive.com/kerala-cheatkoi/

 

നിന്റെ ഫോൺ താടാ..! രോഗവും ആൽഫാമേരിയും കാരുണ്യം കാട്ടാത്ത സജീഷിനോട് ഗുണ്ടായിസവുമായി പൊലീസും: സജീഷിന്റെ ഫോൺ പിടിച്ചു വാങ്ങി പാലാരിവട്ടം സ്റ്റേഷനിലെ പൊലീസുകാരൻ ഫെയ്‌സ്ബുക്കിൽ നിന്നും വാർത്തകൾ ബലമായി ഡിലീറ്റ് ചെയ്തു: നീതി തേടി സജീഷ് വീണ്ടും തേർഡ്‌ഐയ്ക്കു മുന്നിൽ

https://thirdeyenewslive.com/alpha-mery-conslutan/

ഇനിയും വാർത്ത നൽകിയാൽ കഴുത്ത് വെട്ടിക്കളയും..! പാവങ്ങളോട് തരിമ്പും കരുണയില്ലാത്ത ആൽഫാമേരിയുടെ ഭീഷണി തേർഡ് ഐ ന്യൂസ് ലൈവിനോട്:  സജീഷിന് പണം നൽകാൻ പോരാടാനുള്ള തേർഡ് ഐയ്‌ക്കെതിരെ ഭീഷണിയുമായി ആൽഫാമേരി

https://thirdeyenewslive.com/alpha-cheat-mery/