
കോട്ടയം :പാലാ ചെത്തിമറ്റം ബാലവാടിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചു. ജെ സി ബി ഉപയോഗിച്ച് വലിയ കോൺക്രീറ്റ് കട്ട മൂന്നടി റോഡിൽ ഇറക്കിയാണ് വഴിയിലൂടെയുള്ള സഞ്ചാരം തടഞ്ഞത്.
കഴിഞ്ഞ അര നൂറ്റാണ്ടായി ഈ നടപ്പ് വഴി തദ്ദേശവാസികൾ ഉപയോഗിക്കുന്നതാണ്. എന്നാൽ അപ്രതീക്ഷിതമായി യാതൊരു പ്രകോപനവുമില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രി വഴി അടച്ചത്.
നാട്ടുകാർ സ്ഥലം കൗൺസിലർ ബിന്ദു മനു വിനെ കണ്ടു പരാതി പറയുകയും മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ സ്ഥലം സന്ദർശിക്കുകയും ചെയ്തു. ടോണി തൈപ്പറമ്പിൽ, രാജു കളരിക്കൽ, ഓമന കാട്ടുപറമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group