video
play-sharp-fill

പളനി ക്ഷേത്ര ദര്‍ശനത്തിനായെത്തിയ മലയാളി ദമ്പതികളെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് എറണാകുളം പള്ളുരിത്തി സ്വദേശികൾ; മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ കേരളത്തിലെ സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെതിരെ പരാമർശം

Spread the love

ചെന്നൈ: പളനി ക്ഷേത്ര ദര്‍ശനത്തിനായെത്തിയ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശിയായ രഘുരാമന്‍, ഭാര്യ ഉഷ എന്നിവരെയാണ് വൈകീട്ട് അഞ്ച് മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൃത്യം നടന്ന ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളതായാണ് വിവരം.

സംസ്ഥാനത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വൈരാഗ്യ പൂര്‍ണമായ നടപടികളുടെ ഭാഗമായി ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്യുന്നുവെന്നും ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിലുള്ളത്. ഏഴ് പേരുടെ പേരുകളും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group