ഭരണപക്ഷത്തെ തമ്മിലടിമൂലം പാലാ മുനിസിപ്പാലിറ്റിയിലെ ഭരണം സ്തംഭിച്ചു : സജി മഞ്ഞക്കടമ്പിൽ.

ഭരണപക്ഷത്തെ തമ്മിലടിമൂലം പാലാ മുനിസിപ്പാലിറ്റിയിലെ ഭരണം സ്തംഭിച്ചു : സജി മഞ്ഞക്കടമ്പിൽ.

 

പാലാ: പാലാ മുൻസിപ്പൽ ഭരണസമിതിയിലെ ഭരണപക്ഷത്തിൻ്റെ തമ്മിലടി മൂലം ഭരണ സ്തംഭനമുണ്ടായിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.

എൽഡിഎഫിലെ തമ്മിലടി അവസാനിപ്പിച്ച് പാലായിലെ മഴക്കാലപൂർവ്വ ശുചീകരണം, സ്ക്കൂൾ തുറക്കുന്ന സാഹചര്യം , വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം മീനച്ചിലാറ്റിലേയ്ക്ക് ഒഴുകുന്ന വിഷയം ഉൾപ്പെടെ

അടിയന്തര ചർച്ച നടക്കേണ്ട സാഹചര്യത്തിൽ, ഭരണപക്ഷം തമ്മിലടിച്ച് പാലായിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സജി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം കണ്ട് ആസ്വദിച്ച് നോക്കിയിരിക്കുന്ന പ്രതിപക്ഷം പാലാക്കാർക്ക് ബാധ്യതയാണെന്നും സജി പറഞ്ഞു.