
ഡി.വൈ.എഫ്.ഐ വെഞ്ചാപ്പള്ളി വാഴേപ്പറമ്പിൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ നന്തുണിത്തുറ പാലത്തിനടിയിലെ മാലിന്യം നീക്കി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഡിവൈ.എഫ്.ഐ വെഞ്ചാപ്പള്ളി, വാഴേപറമ്പ് യൂണിറ്റുകളുടെ നേതൃത്ത്വത്തിൽ നന്തൂണിത്തുറ പാലത്തിനു സമീപത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യുകയും, പരിസരം ശുചീകരിക്കുകയും ചെയ്തു.
ഉപയോഗ ശൂന്യമായി കാടുപിടിച്ചു കിടന്ന വെഞ്ചാപ്പള്ളി കടവ് വൃത്തിയാക്കി വീണ്ടെടുക്കുകയും ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ, ഡി.വൈ.എഫ്.ഐ പുത്തനങ്ങാടി മേഖല സെക്രട്ടറി ശ്രീജിത്ത്, മേഖല ട്രെഷറർ ജിത്തു, മേഖല കമ്മിറ്റി അംഗങ്ങളായ ഫെബിൻ, അനന്ദൻ, അജിത്ത്, പ്രണവ്, ചന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0