video
play-sharp-fill

പാലക്കാട് കേരളശ്ശേരിയിലെ വീട്ടിൽ  സ്ഫോടനം ,സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.

പാലക്കാട് കേരളശ്ശേരിയിലെ വീട്ടിൽ സ്ഫോടനം ,സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് കേരളശ്ശേരിയിലെ വീട്ടിൽ സ്ഫോടനം .സ്ഫോടനത്തിൽ ,ഒരു മരണം.വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവില്‍ രാവിലെ 10 മണിയോടെ അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിൻ്റെ ഒരു ഭാഗം നശിച്ചിട്ടുണ്ട്. പടക്ക നിര്‍മ്മാണം നടക്കുമ്പോൾ അബ്ദുള്‍ റസാഖ് വീടിന് സമീപത്തുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ഭാര്യ അയല്‍ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാല്‍ സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.

എങ്ങനെ സ്ഫോടനം ഉണ്ടായെന്ന് വ്യക്തമല്ല. വിശദ പരിശോധനയുടെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അബ്ദുള്‍ റസാഖിന് പടക്കം നിര്‍മ്മിക്കാനുള്ള ലൈസന്‍സുണ്ട്. തടുക്കുശേരിയില്‍ ഇയാള്‍ക്ക് ഒരു പടക്കനിര്‍മ്മാണശാലയുമുണ്ട്. പടക്കം എന്തിന് വീട്ടില്‍ സൂക്ഷിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Tags :