video
play-sharp-fill

കെട്ടി കയറുന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ട് കയറണം; ദീര്‍ഘായുസ്സിനായി ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യയ്ക്കും വേണ്ടി വ്രതമെടുക്കണം; നല്ല ശകുനത്തിന് കുഞ്ഞും അമ്മയും; തേങ്ങാ ഉടയ്ക്കല്‍ മുതല്‍ പട്ടിണിയ്ക്കിടല്‍ വരെ;  പാലക്കാട്ടെ വിവാഹ വീടുകളില്‍ നിലനില്‍ക്കുന്ന  ആചാരങ്ങള്‍ ഇവയൊക്കെ….!

കെട്ടി കയറുന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ട് കയറണം; ദീര്‍ഘായുസ്സിനായി ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യയ്ക്കും വേണ്ടി വ്രതമെടുക്കണം; നല്ല ശകുനത്തിന് കുഞ്ഞും അമ്മയും; തേങ്ങാ ഉടയ്ക്കല്‍ മുതല്‍ പട്ടിണിയ്ക്കിടല്‍ വരെ; പാലക്കാട്ടെ വിവാഹ വീടുകളില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഇവയൊക്കെ….!

Spread the love

സ്വന്തം ലേഖിക

പാലക്കാട്: പാലക്കാട്ടെ തലമുട്ടിക്കല്‍ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.

കെട്ടി കയറുന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ട് കയറാൻ എന്ന ആചാരത്തിന്റെ ഭാഗമായിരുന്നു അത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ യഥാര്‍ഥത്തില്‍ പാലക്കാടിന്റെ കിഴക്കൻ മേഖലയിലാണ് ഇത്തരം ആചാരങ്ങളേറെയും നിലനില്‍ക്കുന്നത്. പണ്ടുകാലത്ത്, ദമ്പതികള്‍ ഐക്യത്തോടെ ജീവിക്കട്ടെ എന്നര്‍ഥത്തിലാണ് വീട്ടിലേക്കു കയറും മുൻപ് വരന്റെയും വധുവിന്റെയും തലകള്‍ തമ്മില്‍ മെല്ലെ ചേര്‍ത്തുവച്ചിരുന്നത്. എന്നാല്‍ കാലക്രമേണ ഇതൊരു കൂട്ടിയിടിയുടെ സ്വഭാവത്തിലേക്കു മാറുകയായിരുന്നു.

സുഹൃത്തുക്കളോ നാട്ടുകാരോ കുടുംബത്തിലെ മുതിര്‍ന്നവരോ ആയിരിക്കും ഇതു ചെയ്യുന്നത്. അവര്‍ മദ്യലഹരിയിലാണെങ്കില്‍ ഇടിയുടെ ആഘാതം കൂടുതലായിരിക്കും. അങ്ങനെ തലയിടിച്ച്‌ വധു തലകറങ്ങിവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതിനുപിന്നാലെ വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടിലെത്തി കലഹമുണ്ടാക്കിയിട്ടുമുണ്ട്. തല കൂട്ടിയിടിക്കല്‍ മാത്രമല്ല, വിവാഹസമയത്തു മറ്റു ചില ആചാരങ്ങളും ഇവിടെ പിന്തുടരുന്നുണ്ട്.

ഭക്ഷണമില്ലാതെ വധുവും വരനും

താലികെട്ടു കഴിഞ്ഞാല്‍ മാത്രമേ വധുവും വരനും ഭക്ഷണം കഴിക്കാവൂ എന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. പുതിയ ജീവിതത്തിലേക്ക് ‘ ഇരുവരും കടക്കുകയാണ്. അത് ഭംഗിയായി മുന്നോട്ടുപോകാനായി ഒരുനേരത്തെ വ്രതമെന്ന നിലയ്ക്കാണ് ഇതിനെ കാണുന്നത്.

ദീര്‍ഘായുസ്സിനായി ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യയ്ക്കുംവേണ്ടി വ്രതമെടുക്കുന്നുവെന്നും ചിലര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചില വിട്ടുവീഴ്ചകളൊക്കെ പലയിടത്തും നടക്കുന്നുണ്ട്. അതിനു പ്രധാന കാരണം കല്ല്യാണച്ചടങ്ങുകളിലെ മാറ്റം തന്നെയാണ്.

തലേദിവസം കല്യാണമണ്ഡപത്തില്‍ ഒരുക്കുന്ന സല്‍ക്കാരത്തില്‍ വധു പങ്കെടുക്കാൻ പാടില്ലെന്നും വിവാഹവേഷത്തില്‍ മാത്രമേ വധു മണ്ഡപത്തിലേക്കു വരാവൂയെന്നും മുതിര്‍ന്നവര്‍ പറയാറുണ്ട്. ഇപ്പോള്‍ തലേദിവസം ഹല്‍ദി, ബ്രൈഡ് ടു ബി, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി പരിപാടികളൊക്കെ നടക്കുന്നതിനാല്‍ വധൂവരന്മാര്‍ വേദിയില്‍ എത്തും.

ആഘോഷം കഴിഞ്ഞ് ഉറങ്ങുമ്ബോഴേക്കും വൈകും. ക്ഷീണം മാറുന്നതിനുമുൻപു തന്നെ രാവിലെ വിവാഹവേദിയില്‍ ഭക്ഷണമില്ലാതെ കയറുക പ്രായോഗികമല്ലെന്ന് ചിലര്‍ക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് വധൂവരന്മാര്‍ക്ക് രാവിലെ ചെറിയ അളവില്‍ എന്തെങ്കിലും കഴിക്കാൻ അനുവാദമുണ്ട്.

നല്ല ശകുനത്തിന് കുഞ്ഞും അമ്മയും

വിവാഹം കഴിഞ്ഞ് വധൂവരന്മാര്‍ യാത്രതിരിക്കുമ്പോള്‍ ഗേറ്റിനു പുറത്ത് കുഞ്ഞിനെയും എടുത്ത് ഒരമ്മ മൊന്തയില്‍ (ഒരുതരം പാത്രം) വെള്ളവുമായി നില്‍ക്കാറുണ്ട്. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ യാത്ര പൂര്‍ത്തിയാക്കാൻ ‘നല്ല ശകുനം’ എന്ന നിലയ്ക്കാണ് ഇങ്ങനെ നില്‍ക്കുന്നത്. വാഹനം പുറത്തേക്കു പോകുമ്ബോള്‍ കുഞ്ഞും അമ്മയും മൊന്തയുമായി അകത്തേക്കു കയറും.