
സ്വന്തം ലേഖകൻ
പാലക്കാട്: വധു വരന്റെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് കയറണം എന്ന ആചാരത്തിന്റെ പുറത്ത് വരന്റെ വീട്ടിലെത്തിയ വധൂവരന്‍മാരുടെ തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സുഭാഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്.
ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ കൊല്ലങ്കോട് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പല്ലശന തെക്കുംപുറം വീട്ടില്‍ സച്ചിന്റെയും സജിലയുടെയും വിവാഹ ദിവസമാണ് സംഭവം നടന്നത്. വധൂവരന്‍മാര്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍, വീട്ടിലേക്ക് കയറുന്നതിന് മുന്‍പ് പിന്നിലൂടെ എത്തിയ ഒരാള്‍ വധുവരന്‍മാരുടെ തലകള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു.
വധു വരന്റെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് കയറണം എന്ന ആചാരത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയരുകയും സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുക്കുകയും ചെയ്തു. ഇത്തരം ആചാരം അവസാനിപ്പിക്കണമെന്ന് വധുതന്നെ ആവശ്യപ്പെട്ടിരുന്നു.