play-sharp-fill
നവദമ്പതികൾ പാലത്തിൽ നിന്ന് പുയിലേക്ക് ചാടുന്നത് കണ്ടത് ലോറി ഡ്രൈവർ; രക്ഷിക്കാനായി ഇട്ടുകൊടുത്ത കയറിൽ പിടിച്ച്  യുവതി;യുവാവിനായി തിരച്ചിൽ തുടരുന്നു; ആറുമാസം മുൻപ് വിവാഹിതരായ ഇവർ കുടുംബപ്രശ്നത്തെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപോയതായി ബന്ധുക്കളുടെ മൊഴി; കോഴിക്കോട് നവദമ്പതികൾ പുഴയിലേക്ക് ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കോഴിക്കോട്: ഫറോക്ക് പാലത്തിൽനിന്നും ചാലിയാർ പുഴയിലേക്ക് ചാടിയത് ആറുമാസം മുമ്പ് വിവാഹിതരായ ദമ്പതികൾ. യുവതിയെ രക്ഷപെടുത്തി.

ഇന്നു രാവിലെ പത്തരയോടെയാണ് മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവർ . ഇരുവരും പാലത്തിൽനിന്ന് ചാടുന്നത് കണ്ട ലോറി ഡ്രൈവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി തിരച്ചിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും പാലത്തിൽനിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവർ കണ്ടിരുന്നു. വാഹനം നിർത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്. പാലത്തിന്റെ തൂണിനു സമീപം കയറിൽ പിടിച്ചു കിടന്ന വർഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്.

വർഷയെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. അതേസമയം, ‌ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറിൽ പിടിക്കാനായില്ല. എല്ലാവരും നോക്കിനിൽക്കെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു.

ആറു മാസം മുൻപായിരുന്നു ജിതിനും വർഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്നത്തെ തുടർന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കൾ അറിയിച്ചതായി ഫറോക്ക് എസിപി പറഞ്ഞു. ഇവർ എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു. കോസ്റ്റൽ പൊലീസ്, അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്നാണ് ജിതിനായി തിരച്ചിൽ നടത്തുന്നത്.