പാലക്കാട്: ശ്രീനിവാസൻ കൊലക്കേസില്‍ മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നല്‍കി സുപ്രീംകോടതി. സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, അബ്ദുല്‍ സത്താർ, യഹിയ കോയ തങ്ങള്‍ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
പ്രത്യയശാസ്ത്രത്തിൻ്റെ പേരില്‍ മാത്രം ഒരാളെ ദീർഘനാള്‍ ജയിലില്‍ അടയ്ക്കാൻ ആകില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍.ഐ.എ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group