
പാലക്കാട് വിദ്യാർത്ഥികളുമായി വിനോദയാത്രക്കുപോയ വാൻ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; അധ്യാപികയ്ക്ക് പരിക്കേറ്റു
സ്വന്തം ലേഖകൻ
പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രക്കുപോയ വാൻ ലോറിയിടിച്ച് മറിഞ്ഞ് അധ്യാപികയ്ക്ക് പരിക്കേറ്റു. പാലക്കാട് പൊള്ളാച്ചി റോഡിൽ എലപ്പുള്ളി കൈതക്കുഴിയിലാണ് ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ അപകടമുണ്ടായത്. തിരൂർ എം.ഇ.എസ്. സ്കൂളിൽനിന്നുള്ള സംഘമാണ് അപകടത്തിൽപെട്ടത്.
തമിഴ്നാട്ടിൽനിന്ന് മടങ്ങിവരികയായിരുന്ന ഇവരുടെ വാനിൽ പൊള്ളാച്ചിയിലേക്ക് പോയ ലോറി ഇടിക്കുകയായിരുന്നു. 14 വിദ്യാർഥികൾ വാനിലുണ്ടായിരുന്നു. കുട്ടികൾക്ക് സാരമായി പരിക്കുകളില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് പരിക്കേറ്റ അധ്യാപികയെ അത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ലോറിയിലുണ്ടായിരുന്നവർ ഇറങ്ങിയോടി. പ്രിൻസിപ്പൽ എസ്.ഐ. രംഗനാഥന്റെ നേതൃത്വത്തിൽ കസബ പോലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
Third Eye News Live
0