പ്രസവശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതിയേയും നവജാത ശിശുവിനെയും നടുറോഡിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ ; അമിതവേഗതയെ തുടർന്ന് യുവതി സ്ട്രെക്ച്ചറിൽ നിന്നും വീണുവെന്നും ആരോപണം : യുവാവിനെതിരെ പൊലീസ് കേസെടുത്തു

പ്രസവശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതിയേയും നവജാത ശിശുവിനെയും നടുറോഡിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ ; അമിതവേഗതയെ തുടർന്ന് യുവതി സ്ട്രെക്ച്ചറിൽ നിന്നും വീണുവെന്നും ആരോപണം : യുവാവിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

പാലക്കാട്: പ്രസവത്തിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതിയെയും നവജാതശിശുവിനെയും നടുറോഡിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ കടന്നു കളഞ്ഞു. വീട്ടുകാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവ് യുവതിയേയും കുഞ്ഞിനെയും നടുറോഡിൽ ആംബുലൻസടക്കം ഉപേക്ഷിച്ചത്.

സംഭവത്തെ തുടർന്ന്, പോലീസെത്തി ഇവരെ മറ്റൊരു ആംബുലൻസിൽ തൃശൂരിലേക്കെത്തിച്ചു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ പുതുനഗരം സ്വദേശി പടിക്കൽപാടം ആഷിദിന്റെ (21) പേരിൽ ടൗൺ നോർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് കുന്നത്തൂർമേടിനു സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷം വിദഗ്ധ ചികിത്സക്കായാണ് യുവതിയെയും കുഞ്ഞിനേയും കൊണ്ടുപോയത്. എന്നാൽ വഴിയറിയില്ലാത്തതിനാൽ ഡ്രൈവറായിരുന്ന ആഷിദ് മറ്റൊരു ഡ്രൈവറെ ചുമതലയേൽപ്പിച്ചു.

എന്നാൽ പോകേണ്ട വഴിയിൽനിന്ന് കൂടുതൽ ദൂരം മാറി സഞ്ചരിച്ചതിനെത്തുടർന്ന് ആംബുലൻസിലുണ്ടായിരുന്നവരുമായി യുവാവ് തർക്കമുണ്ടായി. വാക്കേറ്റത്തെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഡ്രൈവറെ കൈയേറ്റംചെയ്തതായും പരാതിയുണ്ട്.

അതേസമയം വാഹനത്തിന്റെ അമിതവേഗത്തെ തുടർന്ന് യുവതി സ്ട്രക്ചറിൽനിന്ന് വീണതായി ബന്ധുക്കൾ ആരോപണം ഉയർത്തിയിട്ടുണ്ട്. സംഭവ ശേഷം ഇവിടെ എത്തിയ ജില്ലാ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കൃഷ്ണകുമാറും മരുതറോഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കമ്പൗണ്ടർ സുലൈമാനും ചേർന്ന് വാഹനം റോഡരികിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് പൊലീസിൽ വിവരമറിയിച്ചത്.

Tags :