video
play-sharp-fill

ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ചു; അധ്യാപികയ്ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്ക്; അപകടം ലഹരി വസ്തുക്കളുടെ മാതൃകകള്‍ ഉണ്ടാക്കി കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ

ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ചു; അധ്യാപികയ്ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്ക്; അപകടം ലഹരി വസ്തുക്കളുടെ മാതൃകകള്‍ ഉണ്ടാക്കി കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച്‌ അധ്യാപികക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

പാലക്കാട് കാവശ്ശേരി പി.സി.എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും, ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി വസ്തുക്കളുടെ മാതൃകകള്‍ സൃഷ്ടിച്ച്‌ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഇതിലുണ്ടായിരുന്ന കുപ്പി പൊട്ടിത്തെറിക്കുകയായിരുന്നു. ലഹരിവിരുദ്ധ ക്യാമ്പെയിന്റെ ആദ്യഘട്ട സമാപനത്തോട് അനുബന്ധിച്ച്‌ വിപുലമായ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചത്.

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്.