പാലക്കാട് നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ബി.ജെ.പി  സ്ഥാനാർത്ഥിയെ സസ്പെൻസാക്കി ജില്ലാ നേതൃത്വം

പാലക്കാട് നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ബി.ജെ.പി സ്ഥാനാർത്ഥിയെ സസ്പെൻസാക്കി ജില്ലാ നേതൃത്വം

 

പാലക്കാട്: നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 ന് കൗണ്‍സില്‍ ഹാളില്‍ നടക്കും. മുഖ്യവരണാധികാരി ഇക്കണോമിക്‌സ് ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

 

ബി ജെ പി ഭരണത്തിലുള്ള നഗരസഭയില്‍ ബി ജെ പി അംഗമായിരുന്ന 46 -ാം വാര്‍ഡ് പ്രതിനിധി പ്രിയ അജയന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ബി ജെ പിക്കു തുടര്‍ഭരണം ലഭിച്ച നഗരസഭയില്‍ ഭരണതലത്തിലെ ചേരിപ്പോരുകള്‍ക്കൊടുവില്‍ ഡിസംബര്‍ 18 നാണ് പ്രിയ അജയന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

 

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ആര് മത്സരിക്കണമെന്ന കാര്യം സസ്‌പെന്‍സാക്കി നിലനിര്‍ത്തിയിരിക്കുകയാണ് ബി ജെ പി ജില്ലാ നേതൃത്വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരിചയസമ്ബത്തിനാണ് മുന്‍ഗണന നല്‍കുന്നതെങ്കില്‍ കഴിഞ്ഞ ടേമിലെ പ്രമീള ശശിധരനായിരിക്കും നറുക്ക് വീഴുക. 52 അംഗ സഭയില്‍ ബി ജെ പിക്ക് 28 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. കോണ്‍ഗ്രസിലെ മിനി ബാബുവാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. 17 അംഗങ്ങളാണ് യു ഡി എഫിനുള്ളത്. ഏഴ് അംഗങ്ങളുള്ള സി പി എം 39-ാം വാര്‍ഡ് കൗണ്‍സിലര്‍ ഉഷാ ചന്ദ്രനെയാണ് കളത്തിലിറക്കിയിരിക്കുന്നത്.