മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ, ഇളയ കുഞ്ഞിന്റെ തലയറുക്കാന്‍ കത്തി വാങ്ങിപ്പിച്ചത് ഭര്‍ത്താവിനെക്കൊണ്ട്; സ്റ്റീല്‍കത്തിക്ക് പകരം ഇരുമ്പ് കത്തി മുന്‍കൂട്ടി വാങ്ങിപ്പിച്ചു; മദ്രസാ അദ്ധ്യാപികയുടെ ബലിദാനം വ്യക്തമായ ആസൂത്രണത്തോടെ; തീവ്രമത വിശ്വാസ ഗ്രൂപ്പുകളില്‍ ആക്ടീവ് മെമ്പര്‍; സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍
പാലക്കാട്: ആറ് വയസുകാരനെ കഴുത്തറുത്തുകൊന്ന് ബലി നല്‍കിയ സംഭവത്തില്‍ പ്രതിയായ മാതാവ് വ്യക്തമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയത് എന്ന നിഗമനത്തില്‍ പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി തന്ത്രപരമായാണ് സംഘടിപ്പിച്ചത്. മകനെ കൊല്ലാന്‍ പിതാവിനെ കൊണ്ടാണ് ഷാഹിദ കത്തി വാങ്ങിപ്പിച്ചത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്നും അതിനാല്‍ ഇരുമ്പില്‍ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് ഷാഹിദ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വാങ്ങിയ രണ്ട് കത്തികളില്‍ വലിയ കത്തിയാണ് ഷാഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാഴ്ച മുന്‍പ് മുതലാണ് മകനെ ബലി കഴിക്കണമെന്ന ചിന്ത ഉണ്ടായതെന്നും ഇങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോള്‍ തോന്നിയിരുന്നില്ലെന്നും കൃത്യം നടത്തി കഴിഞ്ഞപ്പോള്‍ കൊലപാതകിയാണെന്ന് ബോദ്ധ്യമുണ്ടായെന്നും അതിനാലാണ് വിവരം പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
താന്‍ ചെയ്തത് ശരിയാണെന്ന തരത്തിലായിരുന്നു ഷാഹിദ സംഭവത്തിന് ശേഷം പ്രതികരിച്ചത്.
സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും ഇതിനു വേണ്ട സൗകര്യങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഷാഹിദയ്ക്ക് ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഈ കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൈവം രക്ഷകനായി എത്തുമെന്ന യുവതിയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഷാഹിദ ആറുവര്‍ഷം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അദ്ധ്യാപികയായിരുന്നു. അതേസമയം യുവതിക്ക് മാനസിക വിഭ്രാന്തിയാണെന്ന വാദം പൊലീസ് തള്ളി. ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും, കുഞ്ഞിനെ ബലി നല്‍കിയതാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
മൂന്നുമക്കളില്‍ ഇളയവനായ ആമീല്‍ ഇഹ്സാനെ ഉറക്കത്തിനിടെ കൈകാലുകള്‍ ബന്ധിച്ച ശേഷം കറിക്കത്തിയുപയോഗിച്ച് തലയറുത്തത്. സംഭവം ഷഹീദ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. ഇവരെ പിന്നീട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഷഹീദയും ഇളയമകനും ഒരുമിച്ചാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിലായിരുന്നു സുലൈമാനും മറ്റുമക്കളായ ആദുല്‍ അത്തീഫ് (11), ആമീല്‍ ഐദീദ് (8) എന്നിവരും കിടന്നിരുന്നത്.
പുലര്‍ച്ചെ മൂന്നരയോടെയാണ് ഉറങ്ങിക്കിടന്നിരുന്ന മകനെ ഷഹീദ കുളിമുറിയിലേക്ക് കൊണ്ടുപോയി കഴുത്തറുത്തുകൊന്നത്. കൃത്യം നടത്തിയ ശേഷം ഇവര്‍ ജനമൈത്രി പൊലീസിന്റെ സഹായ നമ്പറിലേക്ക് വിളിച്ച് വിവരം അറിയിച്ചു. മൊബൈല്‍ നമ്പര്‍ ലെക്കേറ്റ് ചെയ്താണ് പൊലീസ് സ്ഥലത്തെത്തിയത്. വാതിലില്‍ തട്ടിയതിനെ തുടര്‍ന്ന് പുറത്തേക്ക് വന്ന ഷഹീദ താന്‍ മകനെ ദൈവത്തിന് ബലി നല്‍കിയെന്ന് പറഞ്ഞു. പൊലീസ് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസാണ് ഉറങ്ങിക്കിടന്ന സുലൈമാനെയും മറ്റ് രണ്ട് കുട്ടികളെയും വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചത്.
ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം അയല്‍വാസികളില്‍ നിന്നാണ് ജനമൈത്രി പൊലീസിന്റെ നമ്പര്‍ ശേഖരിച്ചത്. നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദ നിലവില്‍ മൂന്നുമാസം ഗര്‍ഭിണിയാണ്.