
പാലക്കാട് ദുരഭിമാനക്കൊല; കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്റെ വീട്ടില്‍ നിന്നും കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു
സ്വന്തം ലേഖകന്‍
പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്റ്റിലായ പ്രഭുകുമാര്‍, സുരേഷ് എന്നിവരെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു.
കൊലപാതകം നടന്ന ദിവസം അനീഷും സഹോദരനും ഹരിതയുടെ അമ്മാവന്‍ സുരേഷും തമ്മില്‍ കണ്ടിരുന്നു. ഇതിനിടയില്‍ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ഭാര്യയെ സുരേഷ് വീട്ടില്‍ കൊണ്ടുപോയി വിട്ടു. ശേഷം, ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറിനെയും കൂട്ടിയാണ് സുരേഷ് എത്തിയത്. ആയുധങ്ങളും കരുതിയിരുന്നു. പിന്നീട് പ്രതികള്‍ അനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയാണ് കൊലപാതകത്തിന്റെ ആസൂത്രകന്‍ എന്നാണ് അനീഷിന്റെ കുടുംബത്തിന്റെ ആരോപണം. പരസ്പരം പ്രകോപനമുണ്ടാക്കിയതാണ് പ്രശ്‌നമായതെന്നാണ് പോലീസ് നിലപാട്.