
പാലക്കാട് തച്ചമ്പാറയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് നഗ്നനായി കമിഴ്ന്ന് കിടക്കുന്ന നിലയിൽ
സ്വന്തം ലേഖകൻ
പാലക്കാട് : മണ്ണാർക്കാടിന് സമീപം തച്ചമ്പാറയിൽ നിർമ്മാണം നടക്കുന്ന പെട്രോൾപമ്പിന് സമീപം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നഗ്നനായി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പരിശോധനയ്ക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി കരുതുന്നു. ഈ പരിസരത്തേക്ക് പോയ നാട്ടുകാരനാണ് മൃതദേഹം കാണുന്നത്. കല്ലടിക്കോട് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇവിടെയോ, തൊട്ടടുത്ത സ്റ്റേഷനായ മണ്ണാർക്കാടോ അടുത്ത കാലത്തൊന്നും ആളുകളെ കാണാതായ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയുടെ സമീപത്തായതിനാൽ കൊല നടത്തിയതിന് ശേഷം ആരെങ്കിലും മൃതദേഹം കൊണ്ടുവന്നിട്ടതാകാനും സാധ്യതയുണ്ട്.
ഇൻക്വസ്റ്റ് പൂർത്തിയാക്കി ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.